ഒലിവിയ മോറിസ് ജൂനിയർ എൻടിആറിന്റെ നായികയാകും; പുതിയ വിശേഷവുമായി ആർആർആർ

By Team Member, Malabar News
RRR
Representational image
Ajwa Travels

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആർആർആർ. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമെന്ന പ്രത്യേകതയും ആർആർആറിനുണ്ട്. അതിനാൽ തന്നെ ഇന്ത്യയിലെ തന്നെ ഒട്ടുമിക്ക പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആർആർആർ. ചിത്രത്തിൽ ഹോളിവുഡ് സാനിധ്യം കൂടിയുണ്ടെന്ന് വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെ ആരാധകർ കൂടുതൽ ആവേശത്തിലാണ്.

ഹോളിവുഡ് തീയേറ്റർ ആർട്ടിസ്‌റ്റും, നടിയുമായ ഒലിവിയ മോറിസും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുമെന്നാണ് പുതിയ വാർത്തകൾ. ഒലിവിയയുടെ ജൻമദിനത്തിലാണ് പോസ്‌റ്റർ ഉൾപ്പടെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആർആർആറിൽ ഒലിവിയയുടെ സാനിധ്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന ജൂനിയർ എൻടിആറിന്റെ നായികയായാണ് താരം ഇന്ത്യൻ ചിത്രത്തിൽ വേഷമിടുന്നത്.

2021 ഒക്‌ടോബർ 13ആം തീയതിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബോളിവുഡിലെയും, ടോളിവുഡിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വി വിജയേന്ദ്രപ്രസാദാണ്. രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്കൊപ്പം തന്നെ ബോളിവുഡിലെ പ്രമുഖ താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 10 ഭാഷകളിലായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് ഡിവിവി ധനയ്യയാണ്.

Read also : സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE