‘വൺ’ പുതിയ പോസ്‌റ്റർ പുറത്തുവിട്ട് മമ്മൂട്ടി

By Staff Reporter, Malabar News
One Movie
Ajwa Travels

സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘വണ്ണി’ന്റെ പുതിയ പോസ്‌റ്റർ പുറത്ത്. ചിത്രത്തിൽ നായകനായി എത്തുന്ന മെഗാസ്‌റ്റാര്‍ മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ പുതിയ പോസ്‌റ്റര്‍ പങ്കുവെച്ചത്. മമ്മൂട്ടിയും നിമിഷ സജയനുമാണ് പോസ്‌റ്ററിൽ.

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ‘കടയ്‌ക്കൽ ചന്ദ്രന്‍’ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. നേരത്തെ ‘യാത്ര’ എന്ന ചിത്രത്തിൽ ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈഎസ്ആറിന്റെ വേഷത്തില്‍ മമ്മൂട്ടി എത്തിയിരുന്നു. ഏറെ ശ്രദ്ധ നേടിയ ഈ ചിത്രത്തിന് പിന്നാലെയാണ് കേരള മുഖ്യമന്ത്രിയായും മമ്മൂട്ടി എത്തുന്നത്.

ബോബി സഞ്‌ജയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. നിമിഷ സജയന്‍, ജോജു ജോര്‍ജ്, രഞ്‌ജിത്, സിദ്ധിഖ്, മുരളി ഗോപി, സുദേവ് നായര്‍, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

Read Also: പരിശീലകൻ കിബു വികൂനയെ പുറത്താക്കി ബ്ളാസ്‌റ്റേഴ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE