വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നേരെ വെടിവെപ്പ്; കൊട്ടിയൂരിൽ ഒരാൾ പിടിയിൽ

By Team Member, Malabar News
kottiyur
Representational image
Ajwa Travels

കണ്ണൂർ : ജില്ലയിലെ കൊട്ടിയൂരിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നേരെ നായാട്ട് സംഘം വെടിവച്ച സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. മൂന്നംഗ നായാട്ട് സംഘമാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നേരെ വെടിയുതിർത്തത്. ഇതിൽ ബിനോയ് എന്നയാളെയാണ് ഉദ്യോഗസ്‌ഥർ പിടികൂടിയത്.

ഇന്നലെ രാത്രിയോടെയാണ് കൊട്ടിയൂർ മേഖലയിൽ പരിശോധന നടത്തുകയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് നേരെ നായാട്ട് സംഘം വെടിയുതിർത്തത്. എന്നാൽ വെടിവെപ്പിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല.

വനംവകുപ്പ് ഉദ്യോഗസ്‌ഥർ പിടികൂടിയ ബിനോയിയിൽ നിന്നും ലൈസൻസില്ലാത്ത നാടൻ തോക്കുകൾ ഉദ്യോഗസ്‌ഥർ കണ്ടെടുത്തു. കൂടാതെ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെ കുറിച്ചും ഉദ്യോഗസ്‌ഥർ അന്വേഷണം നടത്തി വരികയാണ്. ബിനോയിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യുമെന്ന് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.

Read also : 18 ആശുപത്രികള്‍ക്ക് 1,107 കോടി രൂപ അനുവദിച്ച് കിഫ്ബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE