18 ആശുപത്രികള്‍ക്ക് 1,107 കോടി രൂപ അനുവദിച്ച് കിഫ്ബി

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1,107 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.

തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി, കൊല്ലം ജില്ലാ ആശുപത്രി 104.49 കോടി, തൃശൂര്‍ മെഡിക്കല്‍ കോളേജ് 153.25 കോടി, കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ 344.81 കോടി, കണ്ണൂര്‍ തലശേരി സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി 53.66 കോടി, കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.17 കോടി, ചേര്‍ത്തല താലൂക്ക് ആശുപത്രി 61.53, ഇരിട്ടി താലൂക്ക് ആശുപത്രി 49.71, കാസര്‍ഗോഡ് നീലേശ്വരം താലൂക്ക് ആശുപത്രി 9.98 കോടി, പാലക്കാട് ജില്ലാ ആശുപത്രി 72.38 കോടി, വര്‍ക്കല താലൂക്ക് ആശുപത്രി 33.26 കോടി രൂപ വീതം കിഫ്ബി അനുവദിച്ചു.

മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രി 9.06 കോടി, തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.42, കാസര്‍ഗോഡ് മങ്കല്‍പാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 13.73, പാലക്കാട് പട്ടാമ്പി താലൂക്ക് ആശുപത്രി 9.89, ആലത്തൂര്‍ താലൂക്ക് ആശുപത്രി 11.03, മണ്ണാര്‍ക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.47 കോടി, ഒറ്റപ്പാലം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 11.35 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി.

ആരോഗ്യ മേഖലയുടെ വികസനത്തില്‍ കിഫ്ബി വലിയ പങ്കാണ് വഹിച്ചത്. മെഡിക്കല്‍ കോളേജുകള്‍, കാന്‍സര്‍ കെയര്‍ ഇൻസ്‌റ്റിറ്റ്യൂട്ടുകള്‍, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടുന്ന 85 പ്രോജക്‌ടുകളില്‍ 7,500ഓളം കോടി രൂപക്കുള്ള ഭരണാനുമതി നല്‍കി. ഇതില്‍ വിവിധ സ്‌ഥാപനങ്ങള്‍ക്കായി ആകെ 4,300 കോടി രൂപ കിഫ്ബി അനുവദിച്ചു. ഈ സ്‌ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Read also: ആരോഗ്യ, ആയുഷ് വകുപ്പുകളിലായി 3000 തസ്‌തികകള്‍ക്ക് അനുമതി; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE