സംസ്‌ഥാനത്ത് മദ്യ വിൽപനക്ക് ഓൺലൈൻ സംവിധാനം ഉടനില്ല; എക്‌സൈസ്‌

By Team Member, Malabar News
online liquor sale
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഓൺലൈൻ മദ്യവിൽപനയിൽ നിലവിൽ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും, അതിനാൽ തന്നെ ഇത് ഉടൻ നടപ്പാക്കില്ലെന്നും വ്യക്‌തമാക്കി എക്‌സൈസ്‌ വകുപ്പ്. കൂടാതെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ബാറുകൾ പൂട്ടിയ സാഹചര്യത്തിൽ ഒരു ബദൽ മാർഗവും നിലവിൽ ആലോചനയിൽ ഇല്ലെന്നും എക്‌സൈസ്‌ കൂട്ടിച്ചേർത്തു.

മദ്യ വിതരണത്തിനായി ആപ്പ് ഉൾപ്പടെ ഒന്നും പരിഗണനയിൽ ഇല്ലെന്നും, കോവിഡ്  തടയുന്നതിനാണ് നിലവിൽ പ്രഥമ പരിഗണന നൽകുന്നതെന്നും അധികൃതർ വ്യക്‌തമാക്കി. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ബാറുകളും, ബിവറേജ് ഔട്ട്ലൈറ്റുകളും അടച്ചു പൂട്ടാൻ തീരുമാനമെടുത്തത്. ഇത് പ്രകാരം ഇന്ന് മുതലാണ് സംസ്‌ഥാനത്തെ ബാറുകളും, ബിവറേജുകളും അടച്ചത്.

Read also : ഹോം ഐസൊലേഷൻ; അൽപം ശ്രദ്ധിച്ചാൽ നേട്ടമേറെ; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE