‘ഒരേ പകൽ’ പുറത്തിറക്കി അണിയറ പ്രവർത്തകർ; ദൃശ്യം 2 ആദ്യ വീഡിയോ ഗാനം

By Team Member, Malabar News
ore pakal
Ajwa Travels

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 2‘ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഒരേ പകൽ’ എന്നാരംഭിക്കുന്ന ഗാനത്തിൽ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജോർജുകുട്ടിയും കുടുംബവുമാണ് പ്രത്യക്ഷപ്പെടുന്നത്. ആദ്യ ചിത്രമായ ദൃശ്യത്തിൽ നിന്നും ജീവിത സാഹചര്യങ്ങൾ മാറിയ കുടുംബം 7 വർഷങ്ങൾക്കിപ്പുറവും തങ്ങളുടെ ഭയപ്പെടുത്തുന്ന ഓർമകളിൽ നിന്നും മുക്‌തരാകാതെ തുടരുന്നതാണ് ‘ഒരേ പകലിൽ’ വ്യക്‌തമാകുന്നത്.

സൈന മ്യൂസികിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കൽ വേർഷൻ നേരത്തെ തന്നെ റിലീസ് ചെയ്‌തിരുന്നു. ആദ്യ ഭാഗത്തിന്റെ സംഗീത സംവിധായകൻ അനിൽ ജോൺസൺ തന്നെയാണ് രണ്ടാം ഭാഗത്തിലും സംഗീതം നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാർ ഗാനരചന നടത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൊനോബിയ സഫർ ആണ്.

ഫെബ്രുവരി 19ആം തീയതിയാണ് ദൃശ്യം 2 പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2013ൽ പുറത്തിറങ്ങിയ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഈ കോവിഡ് കാലത്താണ് പ്രഖ്യാപിച്ചത്. തുടർന്ന് കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിൽ വച്ചാണ് ചിത്രീകരണം നടന്നത്. ആദ്യഭാഗത്തിലെ മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്. ഒപ്പം തന്നെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട്.

Read also : ജാൻവി കപൂർ-രാജ്‌കുമാർ റാവു ജോഡിയുടെ ‘റൂഹി’; ട്രെയ്‌ലർ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE