കൊച്ചി: അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ അടക്കമാണ് റെയ്‌ഡ് നടക്കുന്നത്. രാജഗിരി, മെഡിക്കൽ ട്രസ്‌റ്റ്, ആസ്‌റ്റർ, ലേക്ഷോർ എന്നിവിടങ്ങളിൽ ഉൾപ്പെടെയാണ് റെയ്‌ഡ്.
കേസിലെ പ്രധാന പ്രതി നജീബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന. റെയ്‌ഡ് നടക്കുന്ന കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് നജീബിന്റെ അക്കൗണ്ടിലേക്ക് പണം വന്നു എന്നാണ് കണ്ടെത്തൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് പോലീസ് നജീബിനെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്‌റ്റ്.
കഴിഞ്ഞ മൂന്നുവർഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജരേഖകൾ ഉണ്ടാക്കി അവയവക്കച്ചവടം നടത്തിവരികയാണെന്ന് പോലീസ് കണ്ടെത്തി. സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് ഇവർ ചതിയിൽപ്പെടുത്തിയത്.
അവയവത്തട്ടിപ്പ് നടത്തിയതിന് പിന്നിൽ വൻ മാഫിയയുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ദാതാക്കൾക്ക് കുറഞ്ഞ തുക നൽകി വൻ തുകയ്‌ക്കാണ് മറിച്ചുവിൽക്കുന്നത്. സംസ്‌ഥാനത്തിന് പുറത്തും ഈ റാക്കറ്റിന് ബന്ധം ഉണ്ടെന്നതിന്റെ സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































