രസകരമായ ട്രെയ്‌ലറുമായി ‘ഒരു പപ്പടവട പ്രേമം’; ചിത്രം ഓഗസ്‌റ്റ് 20മുതൽ ഒടിടിയിൽ

By PR Sumeran, Special Correspondent
  • Follow author on
Oru Pappadavada Premam _ A Zayir Pathan Movie
Ajwa Travels

രസകരമായ പ്രണയകഥ നർമത്തിൽ ചാലിച്ച് പറയുന്ന ഒരു പപ്പടവട പ്രേമം പ്രേക്ഷകരിലേക്ക്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് പൂർത്തീകരിച്ചഒരു പപ്പടവട പ്രേമം സിനിമ ഓഗസ്‌റ്റ് 20മുതൽ 10ഓളം ഒടിടികളിൽ ലഭ്യമാകും.

റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ട്രെയ്‌ലർ കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് കാമുകന്‍മാരുടെ രസകരമായ പ്രണയജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നടൻ കൊച്ചുപ്രേമൻ രസകരമായകുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനായ കഥാപാത്രമായാണ് കൊച്ചുപ്രേമൻ വരുന്നത്. പാട്ടുകൾക്കും പ്രാധാന്യമുള്ള ചിത്രമാണ് ഒരു പപ്പടവട പ്രേമം‘. ആര്‍എംആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സായിര്‍ പത്താനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

സായിര്‍ പത്താന്‍, ആലിയ, നിഹ ഹുസൈന്‍, ലിജു കലാധര്‍, ശ്രീകാന്ത് കെസി, കടക്കാമൺ മോഹന്‍ദാസ്, കനകലത, പ്രിന്‍സ് മാത്യു, സന്തോഷ് കലഞ്ഞൂര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ബാനര്‍ ആര്‍എംആര്‍ പ്രൊഡക്ഷന്‍സും നിർമാണം ആര്‍എംആര്‍ ജിനു വടക്കേമുറിയിലുമാണ്.

ഗാനരചന – കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം – രാജേഷ്ബാബു കെ ശൂരനാട്, പശ്‌ചാത്തല സംഗീതം – രാജേഷ് ബാബു കെ ശൂരനാട്, ഷിംജിത്ത് ശിവന്‍, ഗായകര്‍ – പികെ സുനില്‍കുമാര്‍, മഞ്‌ജരി, ജാസി ഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്‌ണ, അന്‍വര്‍ സാദത്ത്, അശ്വിന്‍കൃഷ്‌ണ എന്നിവരാണ്.

Oru Pappadavada Premam _ A Zayir Pathan Movieപ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജോയ് പേരൂര്‍ക്കട, മ്യൂസിക്ക് അറേഞ്ച്മെൻറ്സ് ആൻഡ് അസോസിയേറ്റ് ഡയറക്ഷന്‍-ഷിംജിത്ത് ശിവന്‍, ക്യാമറ – പ്രശാന്ത് പ്രണവം എന്നിവരാണ്. എഡിറ്റർ – വിഷ്‌ണു ഗോപിനാഥും വാർത്താ പ്രചരണം പി ആര്‍ സുമേരന്‍ എന്നിവരുമാണ്.

Most Read: ‘ഏഴര വര്‍ഷം നടന്നത് മാനസിക പീഡനം’; കോടതിയോട് നന്ദി പറഞ്ഞ് തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE