‘ഒറ്റ്’ പൂര്‍ത്തിയായി; റിലീസ് ഉടന്‍

By Film Desk, Malabar News
Ajwa Travels

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ‘ഒറ്റി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി. ടിപി ഫെല്ലിനി സംവിധാനം ചെയ്‌ത ചിത്രം ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.

25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ‘ഒറ്റ്’. ദി ഷോ പീപ്പിളിന്റെ ബാനറില്‍ തെന്നിന്ത്യൻ താരം ആര്യയും ഓഗസ്‌റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

തമിഴില്‍ ‘രണ്ടകം’ എന്ന പേരിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ത്രില്ലര്‍ പാശ്‌ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിൽ ജാക്കി ഷ്‌റോഫും പ്രധാന വേഷത്തിലുണ്ട്. തെലുങ്ക് താരം ഇഷ റെബ്ബയാണ് നായിക.

എസ് സജീവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിജയ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റർ അപ്പു ഭട്ടതിരിയാണ്. സംഗീത സംവിധാനം എഎച്ച് കാശിഫും നിർവഹിക്കുന്നു.

Most Read: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE