കോവിഡ് വാക്‌സിന്‍; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസ് അയച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍

By News Desk, Malabar News
oxford covid vaccine
Representational Image

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസയച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍. ഓക്സ്ഫോർഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍ നിര്‍ത്തിവച്ചകാര്യം ഡ്രഗ്‌സ് കണ്‍ട്രോളറെ അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണ് നോട്ടീസ്.

വാക്‌സിന്‍ കുത്തിവച്ച ഒരാളില്‍ പ്രതികൂലഫലം കണ്ടെത്തിയതിനെത്തുടര്‍ന്ന് പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാത്തത് എന്തുകൊണ്ടാണെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ചോദിച്ചു. വ്യക്തമായ കാരണം വിശദമാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

Related News: ‘കോവിഷീല്‍ഡ്’ നിര്‍ത്തിവെച്ചത് ഇന്ത്യയിലെ പരീക്ഷണത്തെ ബാധിക്കില്ല; സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഇന്ത്യയിലെ വാക്സിന്‍ പരീക്ഷണങ്ങള്‍ക്കിടെ പ്രശ്‌നങ്ങളൊന്നും കാണാത്തതിനാല്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE