‘തൊണ്ടിസഹിതം പിടിക്കപ്പെട്ടതിന്റെ വെപ്രാളം’; സുരേന്ദ്രന്റെ ആരോപണത്തിൽ പി ജയരാജൻ

By Trainee Reporter, Malabar News
K Surendran and P Jayarajan

കണ്ണൂർ: തിരഞ്ഞെടുപ്പ് സമയത്ത് സികെ ജാനുവിന് പണം നൽകിയെന്ന ആരോപണം ഗൂഢാലോചനയെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നിലപാട് അപ്രസക്‌തമെന്ന് പി ജയരാജൻ. ഒരു കുറ്റവാളി തൊണ്ടിസഹിതം പിടിക്കപ്പെടുമ്പോൾ കാണിക്കുന്ന വെപ്രാളമാണ് സുരേന്ദ്രന്റേത്. അർജെപി നേതാവ് പ്രസീതയുമായി താൻ കൂടിക്കാഴ്‌ച നടത്തിയെന്ന സുരേന്ദ്രന്റെ ആരോപണത്തിൽ വിശദീകരണം നൽകുകയായിരുന്നു പി ജയരാജൻ.

താൻ പ്രസീതയെ കണ്ടോ ഇല്ലയോ എന്ന വിഷയത്തിലല്ല, മറിച്ച് സുരേന്ദ്രന് എതിരായ ആരോപണത്തിലാണ് അന്വേഷണം വേണ്ടത്. സികെ ജാനുവിന്റെ പാർട്ടി ട്രഷററായിരുന്ന പ്രസീത ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ശബ്‌ദരേഖകളും മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. അതിനാണ് സുരേന്ദ്രൻ മറുപടി നൽകേണ്ടത്. പ്രസീതയെ ആര് ബന്ധപെട്ടു, ആരെല്ലാം അവരുമായി കൂടിക്കാഴ്‌ച നടത്തി എന്നതെല്ലാം അപ്രസക്‌തമാണ്, ജയരാജൻ വിശദീകരിച്ചു.

കെ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് അർജെപി നേതാവ് പ്രസീതയും രംഗത്തെത്തി. പി ജയരാജനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് പ്രസീത പ്രതികരിച്ചത്.

Read also: ലക്ഷദ്വീപിൽ ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണം; കളക്‌ടർക്ക് ഹൈക്കോടതി നിർദ്ദേശം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE