കുണ്ടറ പീഡനകേസ്; യുവതിക്ക് പിന്തുണ നൽകുമെന്ന് കെ സുരേന്ദ്രൻ

By Syndicated , Malabar News
k-surendran-bjp
Ajwa Travels

കുണ്ടറ: എന്‍സിപി നേതാവ് അപമാനിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ യുവതിക്ക് പിന്തുണയുമായി ബിജെപി.പരാതിക്കാരിയുടെ ആവശ്യങ്ങൾക്ക് ബിജെപി പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്യുന്നുവെന്ന് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പരാതിക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

മന്ത്രിക്ക് എതിരെ ബിജെപി പരാതി നൽകുമോ എന്ന ചോദ്യത്തിന് പാർട്ടിയല്ല പരാതി നൽകേണ്ടതെന്നും പരാതിക്കാരിക്ക് ബിജെപി എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രി എകെ ശശീന്ദ്രനെതിരെ യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസില്‍ മന്ത്രി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് ​യുവതി മൊഴി നല്‍കി. മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും ഇവർ വ്യക്‌തമാക്കിയിട്ടുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് മന്ത്രി ഇടപെട്ടത്. ഇത് പീഡനക്കേസിലെ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. അതുകൊണ്ട് തന്നെ കേസില്‍ മന്ത്രിയും കുറ്റക്കാരനാണെന്നും പെണ്‍കുട്ടി പറഞ്ഞു.

ഒന്നര മണിക്കൂറോളം സമയമെടുത്താണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കടയിലേക്ക് വിളിച്ചുവരുത്തി എന്‍സിപി നേതാവ് അപമാനിച്ചതിനെ കുറിച്ചും സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പ്രചാരണം നടത്തിയതിനെ കുറിച്ചും മൊഴിയെടുത്തിട്ടുണ്ട്.

Read also: പീഡന പരാതി; മന്ത്രി എകെ ശശീന്ദ്രനെതിരെ യുവതി മൊഴി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE