പാർവതിയുടെ ‘വർത്തമാനം’, ‘ആർക്കറിയാം’ ഒരുമിച്ച് തിയേറ്ററിലേക്ക്; മാർച്ച് 12ന്

By Team Member, Malabar News
aarkkariyam
Representational image
Ajwa Travels

പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന രണ്ട് ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. സിദ്ധാർഥ്‌ ശിവ സംവിധാനം ചെയ്യുന്ന ‘വർത്തമാനം’, സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ‘ആർക്കറിയാം’ എന്നിവയാണ് ഒരേ ദിവസം തിയേറ്ററുകളിൽ എത്തുന്നത്. മാർച്ച് 12നാണ് ഇരു ചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘ആർക്കറിയാം’. ഫെബ്രുവരി 26ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് മാർച്ച് 12ലേക്ക് നീട്ടുകയായിരുന്നു. പാർവതിക്കൊപ്പം ഷറഫുദ്ധീൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബിജു മേനോൻ പാർവതിയുടെ കഥാപാത്രത്തിന്റെ പിതാവായും എത്തുന്നുണ്ട്. മൂൺഷോട്ട് എന്റര്‍ടെയ്‍ന്‍മെന്റ്സിന്റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കോവിഡ് കാലം പശ്‌ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്.

varthamanam

ഈ മാസം 19ആം തീയതി റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ‘വർത്തമാന’വും പിന്നീട് മാർച്ച് 12ലേക്ക് റിലീസ് നീട്ടുകയായിരുന്നു. സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന 7ആം ചിത്രമാണ് വർത്തമാനം. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്‌ദുൾ റഹ്‌മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡെൽഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറിൽ നിന്നുള്ള ഒരു പെൺകുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വർത്തമാനം ചർച്ച ചെയ്യുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു, സിദ്ദിഖ് എന്നിവരും പ്രധാന ശ്രദ്ദേയ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read also : ‘വൺ’ പുതിയ പോസ്‌റ്റർ പുറത്തുവിട്ട് മമ്മൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE