പാര്‍വതിയും ബിജു മേനോനും ഒരുമിച്ച്; ചിത്രം അടുത്ത വര്‍ഷം തിയേറ്റര്‍ റിലീസിന്

By Trainee Reporter, Malabar News
Sharaf U Dheen, Parvathy Thiruvothu and Biju Menon
Ajwa Travels

ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതിയും ബിജു മേനോനും ഷറഫുദ്ദിനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും. വിശ്വരൂപം, ടേക്ക് ഓഫ്, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച സാനു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മില്ലും, സന്തോഷ് കുരുവിളയുടെ മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹലാല്‍ ലവ് സ്‌റ്റോറിക്ക് ശേഷം ആഷിഖ് അബു നിര്‍മ്മിക്കുന്ന ചിത്രം കൂടിയാവുമിത്.

Read also: അനുഗ്രഹിക്കാന്‍ കൈ ഉയര്‍ത്തിയ പുരോഹിതന് ഹൈ-ഫൈവ് നല്‍കി പെണ്‍കുട്ടി; വീഡിയോ വൈറല്‍

സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജി.ശ്രീനിവാസ റെഡ്‌ഡിയാണ് ക്യാമറ ചലിപ്പിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിംഗ്. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളില്‍ റിലീസ് ചെയ്യാമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കോട്ടയത്ത് ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE