അനുഗ്രഹിക്കാന്‍ കൈ ഉയര്‍ത്തിയ പുരോഹിതന് ഹൈ-ഫൈവ് നല്‍കി പെണ്‍കുട്ടി; വീഡിയോ വൈറല്‍

By Staff Reporter, Malabar News
spotlight image_malabar news
Ajwa Travels

അനുഗ്രഹിക്കാന്‍ കൈ ഉയര്‍ത്തിയ പുരോഹിതന് ഹൈ ഫൈവ് നല്‍കിയ കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കത നിറഞ്ഞ വീഡിയോ ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.

പതിവ് പോലെ പ്രാര്‍ഥനക്കിടെ അനുഗ്രഹിക്കാന്‍ കൈ ഉയര്‍ത്തിയതായിരുന്നു പുരോഹിതന്‍. എന്നാല്‍ ഇത് മനസിലാവാത്ത പെണ്‍കുട്ടി ഉയര്‍ന്ന് നിന്ന് പുരോഹിതന് ഹൈ ഫൈവ് നല്‍കുകയായിരുന്നു. അപ്രതീക്ഷിതമായി ഹൈ ഫൈവ് കിട്ടിയ പുരോഹിതന്‍ ചിരിയടക്കാന്‍ പാടുപെടുന്നതും വീഡിയോയില്‍ കാണാം.

അതേസമയം വീഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്ന് വ്യക്‌തമല്ല. ആദ്യം ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോ പിന്നീട് മുന്‍ അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം റെക്‌സ് ചാപ്മാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുമുണ്ട്. ‘നിങ്ങള്‍ ഇന്ന് കാണുന്നതില്‍ ഏറ്റവും മികച്ചത്’ എന്ന അടിക്കുറിപ്പോട് കൂടിയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മൈക്രോ ബ്ളോഗിംഗ് പ്ളാറ്റ്ഫോമിലൂടെ 22 ലക്ഷത്തിലധികം ആള്‍ക്കാരാണ് വീഡിയോ കാണുകയും കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്‌തത്.

Read Also: അറ്റ്ലീ ചിത്രത്തില്‍ കിംഗ് ഖാന്‍ ഇരട്ട വേഷത്തിലെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE