തിരക്ക് വർധിച്ചു; ജില്ലയിൽ ഇന്നലെ 21 അധിക സർവീസുകൾ നടത്തി കെഎസ്ആർടിസി

By Team Member, Malabar News
ksrtc
Representational image
Ajwa Travels

മലപ്പുറം : ലോക്ക്ഡൗൺ ഇളവുകൾ നൽകിയതോടെ ജില്ലയിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലയിൽ കെഎസ്ആർടിസി 21 അധിക സർവീസുകൾ നടത്തി. നിലവിൽ ഉണ്ടായിരുന്ന 36 സർവീസുകൾക്ക് പുറമേയാണ് കൂടുതൽ സർവീസുകൾ നടത്തിയത്. മലപ്പുറത്ത് നിന്ന് 5, നിലമ്പൂരിൽ നിന്ന് 7, പെരിന്തൽമണ്ണയിൽ നിന്ന് 9 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച അധിക സർവീസുകൾ.

പൊന്നാനിയിൽ നിന്നും ഇന്നലെ അധിക സർവീസുകൾ ഓടിയില്ലെങ്കിലും ഇന്ന് 4 അധിക സർവീസുകൾ കൂടി ആരംഭിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. സ്വകാര്യ ബസുകൾക്ക് നിലവിൽ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പോരാത്തതിന് കെഎസ്ആർടിസി ബസുകളിൽ ആളുകളെ നിർത്തിയുള്ള യാത്രയും അനുവദിക്കില്ല. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്.

ലോക്ക്ഡൗണിന് ശേഷമുള്ള ഏറ്റവും ഉയർന്ന കളക്ഷനായിരുന്നു ഇന്നലെ നടന്നതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്‌തമാക്കി. പൊന്നാനിയിൽ നിന്ന് തിരൂരിലേക്കും ഗുരുവായൂർ–കോഴിക്കോട് റൂട്ടിലേക്കും നിലവിലുള്ള 3 വീതം സർവീസുകൾക്ക് പുറമേ ഇന്ന് 2 എണ്ണം വീതം ആരംഭിച്ചു. കൂടാതെ നിലമ്പൂർ ഡിപ്പോയിൽ നിന്ന് ലോക്ക്ഡൗൺ കാലത്ത് ആരോഗ്യ പ്രവർത്തകർക്കായി നടത്തിയിരുന്ന പ്രത്യേക സർവീസുകൾ തുടരാനും തീരുമാനിച്ചിട്ടുണ്ട്.

Read also : പ്രാദേശികതല നിയന്ത്രണത്തിൽ തീരുമാനം നാളെ; കൊറോണ കോർ കമ്മിറ്റി യോഗം ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE