പ്രാദേശികതല നിയന്ത്രണത്തിൽ തീരുമാനം നാളെ; കൊറോണ കോർ കമ്മിറ്റി യോഗം ചേരും

By News Desk, Malabar News
Malabarnews_corona in india
Representational image
Ajwa Travels

കാസർഗോഡ്: ജൂൺ 24 മുതൽ പ്രാദേശിക തലത്തിൽ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്ന തദ്ദേശ സ്‌ഥാപനങ്ങളുടെ പട്ടിക നാളെ കൊറോണ കോർ കമ്മിറ്റി യോഗം ചർച്ച ചെയ്‌ത്‌ തീരുമാനിക്കും. ബുധൻ മുതൽ ചൊവ്വ വരെയുള്ള ടിപിആറിന്റെ അടിസ്‌ഥാനത്തിലാണ് രണ്ടാമത്തെ ആഴ്‌ചയിലെ നിയന്ത്രണം ഏർപ്പെടുത്തുക.

കഴിഞ്ഞ 16 മുതൽ ഇന്നു വരെയുള്ള ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങളിലെ ടിപിആർ പരിശോധിച്ചാണ് 24 മുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള പട്ടിക ഒരുക്കുന്നത്. ഇതിനിടെ പഞ്ചായത്തുകൾക്ക് പകരമായി കോവിഡ് ബാധിതർ ഏറെയുള്ള വാർഡുകളിൽ നിയന്ത്രണം നടപ്പാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Also Read: പ്ളസ് വൺ പരീക്ഷ റദ്ദാക്കില്ല; കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE