മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടാൻ ശ്രമിച്ച രോഗിയെ രക്ഷിച്ചു. പുതുക്കാട് ആനന്ദപുരം സ്വദേശിയായ 41കാരനാണ് കെട്ടിടത്തിൽ നിന്നും ചാടാൻ ശ്രമിച്ചത്. ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ചേർന്നാണ് രക്ഷിച്ചത്.
ശനിയാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജ് വാർഡിന് സമീപത്താണ് സംഭവം. വാർഡിന് സമീപത്തുള്ള സൺഷേഡിൽ എത്തിയ ഇയാൾ കെട്ടിടത്തിൽ നിന്നും ചാടാനുള്ള തയാറെടുപ്പിലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മറ്റു രോഗികളാണ് ജീവനക്കാരെ വിവരം അറിയിച്ചത്. ഉടൻ സുരക്ഷാ ജീവനക്കാരായ രണ്ടുപേർ എത്തി ഇയാളെ പിന്നിൽ നിന്നും കീഴ്പ്പെടുത്തുകയായിരുന്നു. ഇയാൾ മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നാണ് സൂചന.
Read also: ഇളവുകൾ അവസാനിക്കാൻ രണ്ട് ദിനം; വിസ കാലാവധി കഴിഞ്ഞവർ 17ന് ശേഷം കനത്ത പിഴ നൽകേണ്ടി വരും