ഇളവുകൾ അവസാനിക്കാൻ രണ്ട് ദിനം; വിസ കാലാവധി കഴിഞ്ഞവർ 17ന് ശേഷം കനത്ത പിഴ നൽകേണ്ടി വരും

By Trainee Reporter, Malabar News
Representational image
Ajwa Travels

അബുദാബി: വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടുന്നതിന് വേണ്ടി യുഎഇ ഏർപ്പെടുത്തിയ ഇളവുകൾ ഈ മാസം 17ന് അവസാനിക്കും. പൊതുമാപ്പിന് സമാനമായ ഇളവുകളാണ് രണ്ടു ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുന്നത്. മാർച്ച് 1 ന് മുൻപ് വിസാ കാലാവധി കഴിവർക്കാണ് രാജ്യം വിടാൻ നവംബർ 17 വരെ സമയം അനുവദിച്ചിരുന്നത്.

മെയ് 18നാണ് കാലാവധി കഴിഞ്ഞവർക്ക് യുഎഇ വിടാനുള്ള ഇളവുകൾ പ്രഖ്യാപിച്ചത്. ഓഗസ്‌റ്റ് 18 വരെയായിരുന്നു അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് യുഎഇ വിടാനുള്ള സമയം നൽകിയിരുന്നത്. കോവിഡ് 19 സാഹചര്യങ്ങൾ കാരണമാണ് യുഎഇ ഇളവുകൾ പ്രഖ്യാപിച്ചത്. താമസ വിസ, സന്ദർശക വിസ തുടങ്ങിയവയുടെ കാലാവധി അവസാനിച്ചവർക്കാണ് മടങ്ങിപോകാനുള്ള അവസരം നൽകിയത്.

നവംബർ 17നുള്ളിൽ യുഎഇ വിട്ടുപോകാത്തവർ കനത്ത പിഴ നൽകേണ്ടിവരും. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യത്ത് നിന്നും മടങ്ങുന്നവർക്ക് യുഎഇയിലേക്ക് തിരിച്ചു വരാൻ യാതൊരു നിയമ തടസങ്ങളുമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Read also: സിപിഐഎം നിലപാടുകളിൽ പ്രതിഷേധം; അലന്റെ പിതാവ് ആർഎംപി സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE