കനത്ത മഴ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു

By Syndicated , Malabar News
pazhassi sagar
Ajwa Travels

കണ്ണൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജില്ലയിലെ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. നിലവിൽ അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ ജില്ലാ കളക്‌ടർ അനുമതി നൽകിയത്. 27.52 മീറ്ററാണ് ഡാമിന്റെ പരമാവധി ശേഷി. നിലവിൽ 24.55 മീറ്ററാണ് ജലനിരപ്പ്. ഓരോ മണിക്കൂറിലും ജലനിരപ്പ് 10 സെന്റിമീറ്റർ ഉയരുന്നുണ്ട്.

വളപട്ടണം, കല്യാശേരി, മയ്യിൽ, മലപ്പട്ടം, പാപ്പിനിശേരി, പടിയൂർ, ഇരിക്കൂർ, ചെങ്ങളായി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പോലീസും ഫയർഫോഴ്‌സും സ്‌ഥലത്തുണ്ട്.

Read also: തൃശൂർ പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ ഉടൻ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE