‘പെര്‍ഫ്യൂം’ ട്രെയിലറെത്തി: ശക്‌തമായ പ്രമേയം; കുടുംബപ്രേക്ഷകരെ ആകർഷിച്ചേക്കും

By PR Sumeran, Special Correspondent
  • Follow author on
Ajwa Travels

ട്രെയിലർ ഓപ്പണിങ് തന്നെ, കാർ ഓടിച്ചുകൊണ്ടിരിക്കുന്ന നടി ദേവി അജിത്തിന്റെ കഥാപത്രം നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കനിഹയോട് പറയുന്ന മൊറാലിറ്റി എന്ന സോഷ്യൽ കൺസെപ്റ്റിന്റെ തടവുകാരാണ് നമ്മൾഎന്ന ഡയലോഗിലൂടെയാണ്.

സിനിമ കൈകാര്യം ചെയ്യുന്ന ശക്‌തമായ പ്രമേയം വെളിപ്പെടുത്തുന്നുണ്ട് ഈ ഡയലോഗിൽ ആരംഭിക്കുന്ന ട്രെയിലര്‍. തുടർന്ന് വരുന്ന ടിനി ടോം, കനിഹ, പ്രവീണ, പ്രതാപ് പോത്തൻ എന്നിവരുടെയല്ലാം കഥാപത്രങ്ങൾ മികച്ച പ്രസൻസ് ഫീൽ ചെയ്യിപ്പിക്കുന്ന ട്രെയിലര്‍ ‘ഒടിടി ലോകത്തെ’ കുടുംബ പ്രേക്ഷകരെയും യുവസമൂഹത്തെയും ഒരുപോലെ ആകർഷിക്കുമെന്ന് ഉറപ്പിക്കാം. രതിയുടെയും സ്‌നേഹത്തിന്റെയും, അരക്ഷിതാവസ്‌ഥയുടെയും പകയുടേയുമൊക്കെ നിമിഷങ്ങളാണ് ട്രെയിലര്‍ പറയുന്നത്.

ജോർജ് കുട്ടി C/O ജോർജ് കുട്ടി, ഇന്ദ്രപ്രസ്‌ഥം, കിന്നരിപ്പുഴയോരം, കണ്ണൂർ ഉൾപ്പടെ 20ലധികം സിനിമകളെ വ്യത്യസ്‌തമായി അവതരിപ്പിച്ച അനുഭവസമ്പത്തുള്ള ഹരിദാസ് എന്ന ക്രാഫ്റ്റ്‌സ്‌മാൻപെര്‍ഫ്യൂം തികച്ചും ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു എന്നാണ് ട്രെയിലര്‍ അടിവരയിടുന്നത്. എങ്കിലും സാമൂഹികമായ നിരവധി ചർച്ചകൾക്ക് വഴിവെച്ചേക്കാൻ സാധ്യതയുള്ള സിനിമയുടെ പ്രമേയം കൈകാര്യം ചെയ്‌ത രീതിയറിയാനുള്ള ആകാംക്ഷ ട്രെയിലര്‍ പ്രേക്ഷകർ രേഖപ്പെടുത്തുണ്ട്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരും താരങ്ങളായ ജയസൂര്യ, അനൂപ് മേനോന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്‌തത്‌. പ്രധാന കഥാപാത്രങ്ങളെ കൂടാതെ, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, ദിലീപ്, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍, നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവർ അവതരിപ്പിക്കുന്ന ശ്രദ്ധേയ കഥാപാത്രങ്ങളും ‘പെര്‍ഫ്യൂമിന്റെ’ സുഗന്ധം വർധിപ്പിക്കുന്നുണ്ട്‌.

Perfume Malayalam Movie

NOTE: പെര്‍ഫ്യൂം സിനിമയിലെ മാറ്റുവാർത്തകൾ ഇവിടെ വായിക്കാം: പെര്‍ഫ്യൂം – ഒരു ഹരിദാസ് ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE