പെരിയ കേസ്; സംസ്‌ഥാന സര്‍ക്കാര്‍ ഹരജി സുപ്രീംകോടതി മാറ്റിവച്ചു

By Staff Reporter, Malabar News
kerala image_malabar news
Supreme Court of India
Ajwa Travels

ന്യൂഡെല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി മാറ്റിവച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുക ആയിരുന്നു.

ദീപാവലി അവധിക്ക് ശേഷം ഹരജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

സിബിഐ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക് മറ്റൊരു പ്രധാനപ്പെട്ട കേസില്‍ ഹാജരാകേണ്ടി വന്നതിനാലാണ് സിബിഐ കേസ് മാറ്റിവെക്കാന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

 Read Also:  കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നു; സംസ്‌ഥാനത്ത് നേരിയ ആശ്വാസം

സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കില്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. അതേസമയം സംസ്‌ഥാന സര്‍ക്കാര്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നില്ല എന്ന് സിബിഐ സുപ്രീംകോടതിയില്‍ ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE