ജീവന്‍ കൊടുത്ത് രക്ഷിച്ചത് മറ്റൊരു ജീവന്‍; അജേഷിന് കാവലായ് ഇനി അപ്പൂസില്ല

By News Desk, Malabar News
pet dog died of shock
ഷോക്കേറ്റ് മരിച്ച വളർത്തുനായ
Ajwa Travels

കോട്ടയം: വഴിയിലേക്ക് പൊട്ടിവീണു കിടന്ന വൈദ്യുത കമ്പിയില്‍ നിന്നും യുവാവിനെ രക്ഷിച്ച വളര്‍ത്തുനായ ഷോക്കേറ്റ് മരിച്ചു. ചാമംപതാല്‍ വാഴപ്പള്ളി വിജയന്റെ മകന്‍ അജേഷാണ് (32) വളര്‍ത്തുനായയുടെ കൃത്യമായ ഇടപെടലില്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത്.

ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. അയല്‍വീട്ടില്‍ നിന്നും പാല് വാങ്ങാനിറങ്ങിയതായിരുന്നു അജേഷും വളര്‍ത്തുനായ അപ്പൂസും. അജേഷിന് മുന്നേ നടന്ന അപ്പൂസ് ഇടവഴിയില്‍ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് തെറിച്ചു വീണു. രക്ഷിക്കാനായി അജേഷ് ഓടിയെത്തിയെങ്കിലും മുമ്പോട്ട് വിടാതെ നായ കുരച്ചുകൊണ്ട് തടഞ്ഞു. ശേഷം കമ്പി കടിച്ചെടുത്ത് നീക്കിയിട്ടു. കടിച്ചുപിടിച്ച കമ്പിയില്‍ നിന്നും വീണ്ടും ഷോക്കേറ്റ് അപ്പൂസ് മരണത്തിന് കീഴടങ്ങി.

കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് അപ്പൂസിന്റെ ജഡം മാറ്റിയത്. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE