ചെന്നൈ: തമിഴ്‌നാട്ടിൽ പെട്രോൾ വില കുറക്കാൻ തീരുമാനം. വില കുറയ്‌ക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉത്തരവിട്ടതായി ധനമന്ത്രി പളനിവേൽ ത്യാഗരാജൻ വ്യക്‌തമാക്കി. ലിറ്ററിന് 3 രൂപ കുറയ്‌ക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വില കുറയ്‌ക്കുന്ന തീരുമാനത്തിലൂടെ 1,160 കോടി രൂപയുടെ നഷ്‌ടം തമിഴ്‌നാട് സർക്കാരിന് ഉണ്ടാകുമെന്നും ധനമന്ത്രി വ്യക്‌തമാക്കി.
2121-22 വർഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ ബജറ്റ് ഇന്ന് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. ബജറ്റിൽ കായിക യുവജന വികസനത്തിനായി 225.62 കോടി രൂപ നീക്കി വച്ചതായും ധനമന്ത്രി നിയമസഭയിൽ കൂട്ടിച്ചേർത്തു.
പെട്രോൾ വില കുറയ്‌ക്കുന്നതിനൊപ്പം തന്നെ മണ്ഡല വികസനത്തിനുള്ള എംഎൽഎ ഫണ്ട് 3 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. കൂടാതെ സർക്കാർ ജീവനക്കാരുടെ പ്രസവാവധി 12 മാസമായും ഉയർത്തി. 2021 ജൂലൈ 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് വർധന നിലവിൽ വരുന്നത്.
Read also: വയനാട് ജില്ലയിൽ നാളെയും മറ്റന്നാളും മെഗാ വാക്‌സിനേഷൻ ഡ്രൈവ്