ന്യൂഡെൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വരുത്താതെ എണ്ണ വിപണന കമ്പനികൾ. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ ഇന്ധന നിരക്ക് 9 തവണയാണ് ഉയർത്തിയത്. നവംബർ 29 രാവിലെ 6 മണി മുതൽ പെട്രോൾ വില ലിറ്ററിന് 82.34 രൂപയും ഡീസൽ വില 72.42 രൂപയുമായി തുടരുമെന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ അറിയിപ്പ്. മുംബൈയിൽ പെട്രോൾ, ഡീസൽ നിരക്ക് യഥാക്രമം ലിറ്ററിന് 89.02 രൂപയും 78.97 രൂപയുമാണ്.
നാല് പ്രധാന നഗരങ്ങളിലെ നിലവിലെ പെട്രോൾ-ഡീസൽ നിരക്ക് (സിറ്റി,പെട്രോൾ,ഡീസൽ)
ഡെൽഹി 82.34 72.42
മുംബൈ 89.02 78.97
ചെന്നൈ 85.31 77.84
കൊൽക്കത്ത 83.87 75.99
നവംബർ 20 മുതൽ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ, ഹിന്ദുസ്‌ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ രണ്ടാഴ്‌ചത്തെ ഇടവേളയിൽ 9 തവണ ആഭ്യന്തര ഇന്ധന നിരക്ക് ഉയർത്തി. ഡെൽഹിയിൽ പെട്രോൾ നിരക്ക് ലിറ്ററിന് 1.28 രൂപയും ഡീസലിന് 1.96 രൂപയുമാണ് ഉയർത്തിയത്.
നിങ്ങളുടെ പ്രദേശത്തെ ഇന്ധന വില അറിയാം:-
പെട്രോളിന്റെയും ഡീസലിന്റെയും നിലവിലെ നിരക്കുകളെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് മൊബൈൽ ഫോൺ വഴി ലഭ്യമാക്കുന്ന എസ്എംഎസ് സംവിധാനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) നൽകുന്നുണ്ട്. പ്രാദേശിക നികുതി കാരണം രാജ്യത്ത് പെട്രോൾ, ഡീസൽ നിരക്കുകൾ ഓരോ സംസ്‌ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഓയിൽ സേവനം ഉപയോഗിച്ച് ഒരു വ്യക്‌തിക്ക് 9224992249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് അതാത് സ്‌ഥലത്തെ നിലവിലെ ഇന്ധന വില അറിയാൻ സാധിക്കും.
RSP<space>petrol pump dealer code എന്ന ഫോർമാറ്റിലാണ് എസ്എംഎസ് അയക്കേണ്ടത്. അതാത് നഗരങ്ങളിലെ പെട്രോൾ ഡീലർ കോഡ് ഇന്റർനെറ്റിൽ ലഭ്യമാണ്.