സംസ്‌ഥാനത്ത്‌ 1417 പേർക്ക് കൂടി കോവിഡ്; 1426 പേർ രോഗമുക്‌തരായി

By Desk Reporter, Malabar News
Kerala covid report_2020 Aug 11
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 105 പേരുടെ ഉറവിടം വ്യക്തമല്ല.
ഇന്ന് മാത്രം 5 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂർ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയൻ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 120 ആയി.
വിദേശത്ത് നിന്നും എത്തിയ 62 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 72 പേർക്കും രോഗം സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവർത്തകർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് രോ​ഗബാധിതരേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടിയ ദിനം കൂടിയായി ഇന്ന്. 1426 പേർക്കാണ് രോഗം ഭേദമായത്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ :

തിരുവനന്തപുരം – 291
കൊല്ലം -25
പത്തനംതിട്ട – 20
ഇടുക്കി – 4
ആലപ്പുഴ – 146
കോട്ടയം – 24
എറണാകുളം -133
തൃശൂർ -32
പാലക്കാട്‌ – 141
മലപ്പുറം – 242
കോഴിക്കോട് -158
വയനാട് -18
കണ്ണൂർ – 30
കാസർഗോഡ് – 147

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 36933 പേർക്കാണ്, ഇതിൽ 24042 പേർ രോഗമുക്തി നേടി. 12891 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 21625 സാമ്പിളുകൾ പരിശോധനക്കയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE