മാനന്തവാടിയിൽ പ്രചാരണം തുടങ്ങി പികെ ജയലക്ഷ്‌മി

By Team Member, Malabar News
pk jayalakshmi
പികെ ജയലക്ഷ്‌മി
Ajwa Travels

വയനാട് : കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതോടെ മാനന്തവാടിയിൽ പികെ ജയലക്ഷ്‌മി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെ മണ്ഡലത്തിലെ മുതിർന്ന നേതാക്കളെ വീട്ടിലെത്തി കണ്ടും ആരാധനാലയങ്ങളും കന്യാസ്‌ത്രീ മഠങ്ങളും സന്ദർശിച്ചും അനുഗ്രഹം തേടിയിരുന്നു.

തുടർന്ന് ഇന്നലെ നടന്ന നല്ലൂർനാട് അംബേദ്ക്കർ  ജില്ലാ കാൻസർ ആശുപത്രിക്ക് സമീപം നിർമിക്കുന്ന സിഎച്ച് സെന്ററിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത ജയലക്ഷ്‍മി വോട്ടഭ്യർഥന നടത്തുകയും, തിരഞ്ഞെടുപ്പിൽ കെട്ടിവെക്കേണ്ട തുക പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ചടങ്ങിൽ വച്ച് ജയലക്ഷ്‌മിക്ക് കൈമാറുകയും ചെയ്‌തു. തുടർന്ന് എടവക പഞ്ചായത്തിലെ യുഡിഎഫ് പുലിക്കാട് ബൂത്ത് കൺവൻഷനിലും പങ്കെടുക്കുകയും, പീച്ചങ്കോട് ടൗണിലും ആദിവാസി കേന്ദ്രങ്ങളിലും എത്തി വോട്ട് അഭ്യർഥന നടത്തുകയും ചെയ്‌തു.

എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച്ബി പ്രദീപ്, വൈസ് പ്രസിഡണ്ട് ജംഷീറ ഷിഹാബ്, പടയൻ മുഹമ്മദ്, ജിൽസൺ തൂപ്പുങ്കര, സി പി ശശിധരൻ, ഷിൽസൻ കോക്കണ്ടത്തിൽ, റംല മുഹമ്മദ്, സൗദ നൗഷാദ്, മോയി വാരാമ്പറ്റ, സിദ്ദിഖ് പീച്ചങ്കോട്, പി ടി മുത്തലിബ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് ജയലക്ഷ്‌മി പ്രചാരണ പരിപാടികളിൽ പങ്കെടുത്തത്.

Read also : വനിതാ പ്രാതിനിധ്യം; ഇടതും തോൽവിയെന്ന് ആനി രാജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE