കർഷക പ്രക്ഷോഭത്തിനിടെ ഗുരുദ്വാരയിൽ എത്തി നരേന്ദ്ര മോദി

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാത്ത് കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്നതിനിടെ ഗുരുദ്വാരയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. ഗുരു തേജ് ബഹദൂറിന്റെ മൃതദേഹം സംസ്‌കരിച്ച സ്‌ഥലമാണ്‌ റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാര. ഗുരുദ്വാരയിലെത്തി പ്രാർ‌ഥന നടത്തിയ വിവരം പ്രധാനമന്ത്രി തന്നെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

വളരെ അധികം അനുഗ്രഹം അനുഭവപ്പെട്ടുവെന്നും ലോകമെമ്പാടുമുള്ള ദശലക്ഷ കണക്കിന് ആളുകളെ പോലെ താനും ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ കരുണയിൽ വളരെയധികം പ്രചോദിതനായെന്നും സന്ദർശന ശേഷം മോദി ട്വിറ്ററിൽ കുറിച്ചു.

മുൻകൂട്ടി തീരുമാനിക്കാതെ അപ്രതീക്ഷിതമായാണ് മോദി ഗുരുദ്വാരയിൽ എത്തിയത്. കർഷക പ്രക്ഷോഭം ശക്‌തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നതും ഏറെ ശ്രദ്ധേയമാണ്.

Read also: നീരവ് മോദിയുടെ സഹോദരന് എതിരെ അമേരിക്കയിൽ വജ്രമോഷണ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE