രാജ്‌കോട്ടില്‍ എയിംസിന്‌ പ്രധാനമന്ത്രി ഡിസംബര്‍ 31ന് തറക്കല്ലിടും

By Staff Reporter, Malabar News
narendra modi
പ്രധാന മന്ത്രി നരേന്ദ്ര മോദി
Ajwa Travels

ന്യൂഡെല്‍ഹി: ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിര്‍മ്മിക്കുന്ന എയിംസിന് (ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) പ്രധാന മന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ഡിസംബര്‍ 31ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രധാനമന്ത്രി ശിലാസ്‌ഥാപനം നടത്തുന്നത്.

വ്യാഴാഴ്‌ച രാവിലെ 11 മണിക്ക് ശിലാസ്‌ഥാപന ചടങ്ങ് നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്‌താവനയില്‍ അറിയിച്ചു.

Read Also: ‘എംഎൽഎമാരെ ചാക്കിട്ട് പിടിച്ചെന്ന് കരുതി തൃണമൂൽ കോൺഗ്രസിനെ മൊത്തത്തിൽ വാങ്ങാമെന്ന് കരുതേണ്ട’

പദ്ധതിക്കായി 201 ഏക്കര്‍ സ്‌ഥലമാണ് അനുവദിച്ചത്. 1195 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന എയിംസ് 2022 പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രി നിര്‍മിക്കുന്നത്. 750 കിടക്കകളുള്ള ആശുപത്രിയില്‍ ആയുഷ് ബ്‌ളോക്കും ഉണ്ടായിരിക്കും. ഇതിനായി 30 കിടക്കകള്‍ അനുവദിച്ചിട്ടുണ്ട്. 125 എംബിബിഎസ് സീറ്റുകളും 60 നഴ്സിംഗ് സീറ്റുകളും ഇവിടെ ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE