യുപിയിൽ പോലീസ് കോൺസ്‌റ്റബിളിന് നേരെ വെടിവെപ്പ്; പിന്നിൽ അജ്‌ഞാതർ

By Team Member, Malabar News
UP Police
Ajwa Travels

ലക്‌നൗ: പോലീസ് കോൺസ്‌റ്റബിളിന് നേരെ ഉത്തർപ്രദേശിൽ അജ്‌ഞാതരുടെ വെടിവെപ്പ്. ഇന്നലെ രാത്രിയോടെ യുപിയിലെ ഭഗ്പത്‌ ജില്ലയിലാണ് സംഭവം ഉണ്ടായത്. രാത്രി 9 മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയ അരുൺ എന്ന കോൺസ്‌റ്റബിളിന് നേരെയാണ് ചിലർ വെടിയുതിർത്തത്. തുടർന്ന് ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചതായി പോലീസ് വ്യക്‌തമാക്കി.

വെടിയേറ്റ പോലീസ് കോൺസ്‌റ്റബിളിന്റെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണ്. ആശുപത്രിയിൽ 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. ഇതിന് ശേഷം കോൺസ്‌റ്റബിളിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്‌തമാക്കി.

സംഭവത്തെ തുടർന്ന് അജ്‌ഞാതരെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. നിലവിൽ കോൺസ്‌റ്റബിളിന് വെടിയേറ്റ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Read also: നിപ ഉറവിടം; ശേഖരിച്ച സാമ്പിളുകൾ ഇന്ന് ഭോപ്പാലിലേക്ക് അയക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE