നടിയെ ആക്രമിച്ച കേസ്; സംവിധായകൻ ബാലചന്ദ്ര കുമാറിന് പോലീസ് സംരക്ഷണം

By Team Member, Malabar News
Police Security For Balachandra Kumar In Actress Assault Case
Ajwa Travels

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. കേസിൽ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്ര കുമാറിന്റെ ജീവന് ഭീഷണി ഉണ്ടെന്ന പരാതിയെ തുടർന്നാണ് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.

കേസിൽ നാളെയാണ് ബാലചന്ദ്ര കുമാർ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. ഇതിനായി കോടതിയിലേക്ക് വരുമ്പോൾ പോലീസ് സംരക്ഷണം നൽകാൻ നിർദ്ദേശമുണ്ട്. എറണാകുളം മജിസ്‌ട്രേറ്റ് രണ്ടാം കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. ഇതിനായി മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തും. നടൻ ദിലീപിനെതിരെ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ്‌ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറുമായി പ്രതി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വ്യക്‌തമാക്കിയത്‌. അതേസമയം കേസിൽ വിചാരണക്ക് 6 മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിലാണ്‌ വിചാരണ കാലാവധി നീട്ടണമെന്ന് സർക്കാർ ആവശ്യം ഉന്നയിക്കുന്നത്.

Read also: ധീരജിന്റെ കൊലപാതകം; വ്യാപക പ്രതിഷേധം- തളിപ്പറമ്പിൽ ഇന്ന് ഹർത്താൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE