തന്റെ ജിം ട്രെയ്നറും മുന്‍ ബോഡി ബില്‍ഡറുമായ ലക്ഷ്മണ് റെഡ്ഡിക്ക് ഒരു ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് ബാഹുബലി താരം പ്രഭാസ്. 73.30 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന റേഞ്ച് റോവര്‍ വെലര്‍ എസ് യു വിയാണ് പ്രഭാസ് ലക്ഷ്മണന് സമ്മാനിച്ചത്. സിനിമാലോകത്തെ നടനോ നടിയോ നല്കുന്ന ഏറ്റവും വലിയ സമ്മാനമായി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഈ റേഞ്ച് റോവര്‍.
2010 ലെ മിസ്റ്റര്‍ വേള്‍ഡ് കൂടിയായിരുന്ന ലക്ഷ്മണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രഭാസിനൊപ്പം പ്രവര്‍ത്തിച്ചു വരികയാണ്. പുതിയ കാറിനൊപ്പം ലക്ഷ്മണ് റെഡ്ഡിയും കുടുംബവും പ്രഭാസിന്റെ കൂടെ പോസ് ചെയ്യുന്ന ചിത്രം ഒരു ഫാന്‍ ക്ലബ്ബിലൂടെയാണ് പുറത്ത് വിട്ടത്. ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് ആരാധകരുടെ മനസില്‍ ഇടം നേടുന്നത്. ഒരു നടനപ്പുറം തന്റെ ശാന്തമായ സ്വഭാവം കൊണ്ടും പ്രഭാസ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
Hot Read: ഗോമൂത്രം കുടിക്കാറുണ്ട്; ബോളിവുഡ് താരം അക്ഷയ് കുമാര്‍