ഗോമൂത്രം കുടിക്കാറുണ്ട്; ബോളിവുഡ് താരം അക്ഷയ് കുമാര്‍

By Desk Reporter, Malabar News
Akshay Kumar _ Malabar News
അക്ഷയ് കുമാര്‍
Ajwa Travels

മൂംബൈ: ‘ഇന്‍ ടു ദ വൈല്‍ഡ്’ എന്ന ടെലിവിഷന്‍ പരിപാടിയുടെ സ്‌പെഷല്‍ എപ്പിസോഡിനായുള്ള പ്രമോഷന്‍ പരിപാടിക്കിടെയാണ് ഗോമൂത്രം കുടിക്കാറുണ്ടെന്ന് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയത്. ചാനല്‍ താരം ബെയര്‍ ഗ്രില്‍സും ബോളിവുഡ് നടി ഹുമ ഖുറേഷിക്കുമൊപ്പം ഇന്‍സ്റ്റഗ്രാമിലെ ലൈവ് ചാറ്റിനിടെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. ബെല്‍ ബോട്ടം എന്ന സിനിമയില്‍ അക്ഷയ് കുമാറിനൊപ്പം വേഷമിട്ട നടിയാണ് ഹുമ ഖുറേഷി. ലോക പ്രശസ്ത സര്‍വൈവല്‍ പരിശീലകനും സാഹസികനുമായ ബെയര്‍ ഗ്രില്‍സ് ബ്രിട്ടീഷ് പൗരനും മോദിയെ കാട്ടില്‍കൊണ്ടു പോയി പ്രോഗ്രാം ഷൂട്ട് ചെയ്ത് പ്രക്ഷേപണം നടത്തി ഇന്ത്യക്കാര്‍ക്കിടയില്‍ പ്രശസ്തി നേടിയ ചാനല്‍ താരം കൂടിയാണ്.

ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ ചായയെക്കുറിച്ച് ചോദിച്ചപ്പോഴാണ് തനിക്കത് കുടിക്കാന്‍ പ്രയാസമില്ല. കാരണം, ‘ഞാന്‍ ആയുര്‍വേദ കാരണങ്ങളാല്‍ എല്ലാ ദിവസവും ഗോമൂത്രം കഴിക്കാറുണ്ടായിരുന്നു’ ബോളിവുഡിന്റെ ‘ഖിലാഡി കുമാര്‍’ പറഞ്ഞു. ആരോഗ്യപരമായി കാരണങ്ങള്‍ കൊണ്ടാണ് ഗോമൂത്രം കഴിച്ചിരുന്നതെന്നും ഖിലാഡി കൂട്ടിച്ചേര്‍ത്തു.

വെളിപ്പെടുത്തല്‍ ഈ വീഡിയോയില്‍ കാണാം:

 

View this post on Instagram

 

@beargrylls @iamhumaq @discoveryplusindia @discoverychannelin

A post shared by Akshay Kumar (@akshaykumar) on

ഗോമൂത്രം കുടിച്ചാണ് ക്യാന്‍സര്‍ മാറിയതെന്ന് വെളിപ്പെടുത്തിയ പ്രജ്ഞാ സിങ്ങ് ഠാക്കൂര്‍, ഗോമൂത്രം കൊറോണക്ക് മരുന്നാണ് എന്ന് പറയുന്ന ബിജെപി എം.പി ദിലീപ് ഘോഷ് എന്നീ സമകാലിക പ്രശസ്തരുടെ മുന്‍പന്തിയില്‍ ഇനി ബോളിവുഡിന്റെ ഖിലാഡി കുമാറും ഉണ്ടാകും.

Entertainment News: ജിം പരിശീലകന് റേഞ്ച് റോവര്‍ സമ്മാനിച്ച് നടന്‍ പ്രഭാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE