പൃഥ്വിരാജും അദിതി ബാലനും ഒരുമിച്ച്; ‘കോൾഡ് കേസ്’ ടീസർ പുറത്ത്

By Trainee Reporter, Malabar News
Ajwa Travels

പൃഥ്വിരാജും അദിതി ബാലനും ആദ്യമായി ഒന്നിക്കുന്ന ‘കോൾഡ് കേസ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ആമസോൺ പ്രൈമാണ് ചിത്രത്തിന്റെ ടീസർ തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്. ഈ മാസം 30ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യും.

ഛായാഗ്രാഹകൻ തനു ബാലകിന്റെ സംവിധാന അരങ്ങേറ്റമാണ് കോൾഡ് കേസ്. ‘അരുവി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി ബാലന്റെ മലയാള അരങ്ങേറ്റം കൂടിയാണ് ചിത്രം. പൃഥ്വിരാജ്, അദിതി ബാലൻ എന്നിവർക്കൊപ്പം ലക്ഷ്‌മിപ്രിയ, അലൻസിയർ ലോപ്പസ്, ആത്‌മീയ രാജൻ, സുചിത്ര പിള്ള തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ഹൊറർ ത്രില്ലറാണ് കോൾഡ് കേസ് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്‌ഥന്റെ വേഷമാണ് പൃഥ്വിരാജ് കൈകാര്യം ചെയ്യുന്നത്. ആന്റോ ജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീനാഥ്‌ വി നാഥാണ് തിരക്കഥ. ക്യാമറ: ഗിരീഷ് ഗംഗാധരൻ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, സംഗീതം: പ്രകാശ് അലക്‌സ്‌.

Read also: ‘ബ്രോ ഡാഡി’ പൃഥ്വിയുടെ രണ്ടാം ചിത്രത്തിലും ലാലേട്ടൻ നായകനായെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE