കാത്തിരുന്ന പ്രഖ്യാപനം നടത്തി പൃഥ്വി; കെജിഎഫ് 2 റിലീസ് ജൂലായ്‌ 16ന്

By Staff Reporter, Malabar News
Yash-KGF-Chapter-2-
Ajwa Travels

ഇന്ത്യൻ സിനിമാലോകം കാത്തിരുന്ന ബ്രാഹ്‌മാണ്ഡ ചലച്ചിത്രം ‘കെജിഎഫ് 2‘ റിലീസ് തീയതി പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരൻ. ജൂലായ് 16നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കെജിഎഫിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്ന് വൈകുന്നേരമാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഔദ്യോഗികമായി പൃഥ്വി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

കന്നഡയിലെ യുവതാരം യാഷ് നായകനാകുന്ന കെജിഎഫ് 2വിൽ സഞ്ജയ്‌ ദത്ത്, രവീണ ടൻഡൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ആനന്ദ് നാഗ്, ശ്രീനിധി ഷെട്ടി, അച്യുത് കുമാർ, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തുന്നു. കന്നഡയിലെ എക്കാലത്തെയും വലിയ ബിഗ്ബജറ്റ് ചിത്രമായ കെജിഎഫ് 2 സംവിധാനം ചെയ്യുന്നത് ആദ്യ ഭാഗം ഒരുക്കിയ പ്രശാന്ത് നീൽ തന്നെയാണ്. രവി ബസ്‌രൂറാണ് സംഗീതം. നേരത്തെ ചിത്രത്തിന്റെ ടീസർ യുട്യൂബിൽ റെക്കോർഡ് കാണികളെ നേടിയിരുന്നു.

Read Also: മമ്മൂട്ടിയുടെ ‘പ്രീസ്‌റ്റ്’ നാലിന് തിയേറ്ററുകളിൽ; സെൻസറിങ് കഴിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE