അക്ഷയ് കുമാറിനൊപ്പം വീണ്ടും കൈകോർക്കാൻ പ്രിയദർശൻ; അടുത്ത ബോളിവുഡ് ചിത്രം

By Staff Reporter, Malabar News
priyadashan_akshay kumar-new movie
Ajwa Travels

തന്റെ അടുത്ത ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ പ്രിയദർശൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അക്ഷയ് കുമാറിനൊപ്പം ബോളിവുഡ് ചിത്രമൊരുക്കാനുള്ള ചർച്ചയിലാണെന്ന് പ്രിയദർശൻ ഫേസ്‌ബുക്കിൽ കുറിച്ചു. അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

‘നീണ്ട ഇടവേളയ്‌ക്ക് ശേഷം അക്ഷയ് കുമാറിനൊപ്പം അടുത്ത ഹിന്ദി ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു. ഈ ചർച്ച ഞാൻ ഏറെ ആസ്വദിക്കുന്നു,’ പ്രിയദർശൻ കുറിച്ചു.

അതേസമയം ‘ഹംഗാമ 2‘വാണ് പ്രിയദർശന്റേതായി പുറത്തിറങ്ങാനുള്ള ബോളിവുഡ് ചിത്രം. ഡിസ്‌നി പ്ളസ് ഹോട്സ്‌റ്റാറിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘മിന്നാര’ത്തിന്റെ ഹിന്ദി റീമേക്കാണ്. 30 കോടി രൂപക്കാണ് ഹോട്സ്‌റ്റാര്‍ ചിത്രം സ്വന്തമാക്കിയത്. ആറു വര്‍ഷത്തിന് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്‌ത ചിത്രം കൂടിയാണ് ‘ഹങ്കാമ 2‘. പരേഷ് റാവല്‍, ശില്‍പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്‌റി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

കൂടാതെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ‘വും റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്‌റ്റ് 12ന് ഓണം റിലീസായി ചിത്രമെത്തിക്കാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്. 100 കോടി ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ എന്നീ ഭാഷകളിലും പുറത്തിറങ്ങും.

Most Read: വാക്‌സിൻ സർട്ടിഫിക്കറ്റിൽ തെറ്റുണ്ടോ? തിരുത്താം ഇങ്ങനെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE