വാക്‌സിൻ സർട്ടിഫിക്കറ്റിൽ തെറ്റുണ്ടോ? തിരുത്താം ഇങ്ങനെ

By Desk Reporter, Malabar News
Cowin portal
Ajwa Travels

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞാൽ സർക്കാരിന്റെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകും. ചില സാഹചര്യങ്ങളിൽ ഈ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളിൽ തെറ്റ് സംഭവിച്ചേക്കാം. അങ്ങനെ വന്നാൽ, തെറ്റ് തിരുത്താനുള്ള മാർഗം ഇപ്പോൾ കോവിൻ വെബ്‌സൈറ്റിൽ ലഭ്യമാണ്. ആദ്യം വാക്‌സിൻ സർട്ടിഫിക്കറ്റിൽ തെറ്റ് വന്നാൽ തിരുത്താൻ മാർഗമില്ലായിരുന്നു. ഈ കുറവ് ഇപ്പോൾ പരിഹരിച്ചിരിക്കുകയാണ് വെബ്‌സൈറ്റ്.

തിരുത്തേണ്ടത് എങ്ങനെ?

  1. ആദ്യം https://www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
  2. നിങ്ങളുടെ പത്ത് അക്ക മൊബൈൽ നമ്പർ നൽകി വേണം സൈൻ ഇൻ ചെയ്യാൻ. തുടർന്ന് വരുന്ന ആറ് ഡിജിറ്റ് ഒടിപി കൂടി നൽകുക.
  3. ശേഷം ‘വേരിഫൈ ആന്റ് പ്രൊസീഡ്’ എന്ന ടാബിൽ ക്ളിക്ക് ചെയ്യണം.
  4. തുടർന്ന് ‘ അക്കൗണ്ട് ഡീറ്റെയിൽസ്’ എന്ന ടാബിൽ ക്ളിക്ക് ചെയ്‌ത്‌ ‘റെയ്‌സ് ആൻ ഇഷ്യു’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  5. ഇതിൽ ‘വാട്ട് ഇസ് ദ ഇഷ്യു’ എന്ന് ചോദിക്കുന്ന ഭാഗത്ത് ‘കറക്ഷൻ സർട്ടിഫിക്കറ്റ്’ എന്ന ഓപ്ഷനിൽ ക്ളിക്ക് ചെയ്യുക.
  6. മാറ്റങ്ങൾ വരുത്തിയ ശേഷം ‘കണ്ടിന്യൂ’ എന്ന ഓപ്ഷനിൽ ക്ളിക്ക് ചെയ്‌ത്‌ ‘സബ്‌മിറ്റ്’ എന്ന് കൂടി നൽകി പ്രക്രിയ പൂർത്തിയാക്കാം.

Vaccine-Certificate

പേര്, ജനന തീയതി, ലിംഗം എന്നിവയിൽ ഏതെങ്കിലും രണ്ട് വിഭാഗത്തിൽ മാത്രമേ മാറ്റങ്ങൾ വരുത്താൻ സാധിക്കൂ. ശ്രദ്ധിക്കുക; ഒരു തവണ മാറ്റം വരുത്തിയാൽ പിന്നീട് ഒരിക്കലും മാറ്റം വരുത്താൻ സാധിക്കില്ല.

Most Read:  ‘വ്യവസായ സ്‌ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ട’; ‘കിറ്റെക്‌സി’ൽ പ്രതികരണവുമായി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE