തൃണമൂൽ വിട്ട് പിവി. അൻവർ; മേയ് 15നകം പുതിയ പാർട്ടി രൂപീകരിക്കും

തൃണമൂൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നാണ് അൻവറിന്റെ ആരോപണം. കോൺഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ലെന്നും അൻവർ പറഞ്ഞു.

By Senior Reporter, Malabar News
pv anvar
Ajwa Travels

കൊച്ചി: തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിട്ട് പിവി. അൻവർ. സംസ്‌ഥാന കൺവീനർ സ്‌ഥാനം രാജിവെച്ചു. കളമശ്ശേരിയിൽ ചേർന്ന സംസ്‌ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോൺഗ്രസുമായി സഹകരിച്ച് പോകുമെന്നും തൃണമൂൽ കോൺഗ്രസുമായി ഇനി യാതൊരുവിധ ബന്ധവുമില്ലെന്നും പിവി. അൻവർ പറഞ്ഞു.

മേയ് 15നുളളിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി പിവി അൻവർ മൽസരിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നാണ് അൻവറിന്റെ ആരോപണം.

കോൺഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ലെന്നും അൻവർ പറഞ്ഞു. ബേപ്പൂരിൽ മൽസരിക്കുമ്പോൾ പാർട്ടിയുടെ പിന്തുണ ഉണ്ടായിരുന്നില്ല. കോൺഗ്രസുമായി സഹകരിക്കുന്നത് പശ്‌ചിമ ബംഗാളിലെ രാഷ്‌ട്രീയത്തിന് ബുദ്ധിമുട്ടാണെന്നാണ് അവർ പറയുന്നത്.

എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്നും ഇപ്പോഴത്തെ ദേശീയ രാഷ്‌ട്രീയത്തിലും കോൺഗ്രസിനെ പിന്തുണക്കേണ്ട സാഹചര്യം അറിയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് താൻ പാർട്ടി വിടാൻ തീരുമാനിച്ചതെന്നും അൻവർ പറഞ്ഞു.

Most Read| ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുക ലക്ഷ്യം; ഉത്തരാഖണ്ഡിൽ മദ്രസാ ബോർഡ് പിരിച്ചുവിടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE