നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും

By Team Member, Malabar News
Questioning Of Rahul Gandhi In National Herald Case Will Continue Tomorrow
Ajwa Travels

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും. ചോദ്യം ചെയ്യലിനായി നാളെയും ഹാജരാകണമെന്ന് ഇഡി നിർദ്ദേശം നൽകിയതായാണ് വിവരം. അതേസമയം തന്നെ ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച രാഹുൽ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാകും.

നിലവിൽ നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ 4 ദിവസമാണ് ചോദ്യം ചെയ്‌തത്‌. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാൽ അമ്മ സോണിയ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റാന്‍ രാഹുല്‍ അഭ്യർഥിക്കുകയും, ഇത് പരിഗണിച്ച് ചോദ്യംചെയ്യൽ ഇന്നത്തേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.

Read also: അഗ്‌നിപഥ്‌ പ്രതിഷേധം തുടരുന്നു; രാജ്യത്ത് 595 ട്രെയിനുകൾ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE