ബെവ്‌കോ ഔട്ട്‍ലെറ്റുകളിലെ ക്യൂ; വിമർശിച്ച് ഹൈക്കോടതി

By News Bureau, Malabar News
bevco outlets_queue
Representational Image
Ajwa Travels

കൊച്ചി: ബെവ്‌കോ ഔട്ട്‍ലെറ്റുകളിൽ ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി. പരിഷ്‌കാരം ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെ ആകരുതെന്ന് കോടതി വിമർശിച്ചു.

മറ്റ് കടകളിലെ പോലെ കയറാനും ഇറങ്ങാനും ഉള്ള സൗകര്യം ബവ്‌കോയിൽ ഉണ്ടാകണമെന്നും സഞ്ചരിക്കുന്ന മദ്യശാലകൾ തുടങ്ങേണ്ട സമയമായെന്നും കോടതി വ്യക്‌തമാക്കി.

വീടിനു മുന്നിൽ ബെവ്കോ ഔട്ട്‍ലെറ്റുകൾ വരുന്നത് ആരും ആഗ്രഹിക്കുന്നില്ല. നയപരമായ മാറ്റം ആവശ്യമാണ്. ക്യൂ നിൽക്കേണ്ട അവസ്‌ഥ ഉണ്ടാക്കരുത്; കോടതി അറിയിച്ചു.

അതേസമയം, വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്ത പത്ത് മദ്യശാലകൾ മാറ്റി സ്‌ഥാപിച്ചതായി സർക്കാർ കോടതിയിൽ അറിയിച്ചു.

Most Read: കൂട്ടിക്കലിലെ ദുരിതബാധിതർക്ക് താങ്ങായി മമ്മൂട്ടി; സഹായം എത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE