കൂട്ടിക്കലിലെ ദുരിതബാധിതർക്ക് താങ്ങായി മമ്മൂട്ടി; സഹായം എത്തിച്ചു

By News Bureau, Malabar News
Mammootty-KOOTTICKAL LANDSLIDE
Ajwa Travels

കോട്ടയം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും എല്ലാം നഷ്‌ടപ്പെട്ട കൂട്ടിക്കലിലെ സഹോദരങ്ങള്‍ക്ക് താങ്ങായി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി. താരത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ വഴിയാണ് സഹായമെത്തിച്ചത്.

ഇന്ന് രാവിലെയോടെ, മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്‌ധനുമായ ഡോ. സണ്ണി പി ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കൂട്ടിക്കലിലെത്തി. വിദഗ്‌ധ ഡോക്‌ടർമാരും ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായാണ് സംഘം ക്യാംപുകളിൽ എത്തിയത്.

നേരത്തെ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്‌ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴയെയും സംഘത്തെയും ദുരന്തത്തെ കുറിച്ച്‌ വിശദമായി അറിയാന്‍ മമ്മൂട്ടി ദുരന്തസ്‌ഥലത്തേക്ക് അയച്ചിരുന്നു. തുടർന്ന് ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് സഹായമെത്തിക്കുന്നത്.

പത്തു കുടുംബങ്ങള്‍ക്ക് ഒന്ന് വീതം എന്ന കണക്കില്‍ നൂറു ജലസംഭരണികള്‍ മമ്മൂട്ടി കൂട്ടിക്കലില്‍ എത്തിച്ചു. ദുരിത ബാധിതർക്ക് വസ്‍ത്രങ്ങള്‍, കിടക്കകള്‍, പാത്രങ്ങളും ഉള്‍പ്പടെയുള്ള രണ്ടായിരത്തിലധികം കിറ്റുകളും വിതരണം ചെയ്‌തു.

koottickal-mammootty

Most Read: മഴ മുന്നറിയിപ്പില്‍ മാറ്റം; ഓറഞ്ച് അലര്‍ട് 8 ജില്ലകളില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE