തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ചുമതല എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ആര് രമേശിന്. ഡോ ആര്‍എല്‍ സരിത രണ്ട് വര്‍ഷത്തെ സര്‍വീസ് അവശേഷിക്കെ സ്വയം വിരമിച്ചതിനെ തുടര്‍ന്നാണ് നടപടി.
നേരത്തെ ഡോ. രമേശിനെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചിരുന്നെങ്കിലും ഡോ. സരിത സീനിയോറിറ്റി തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയിലേക്ക് മാറ്റുകയായിരുന്നു.
ഇപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സ്വയം വിരമിക്കുക ആണെന്നാണ് സരിത ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടുള്ളത്. മൂന്ന് മാസം മുമ്പ് ഇതിനായി സമര്‍പ്പിച്ചിരുന്ന അപേക്ഷ ഏപ്രില്‍ ഒമ്പതിന് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.