ചൊവ്വാഴ്‌ച മുതൽ സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത

By Desk Reporter, Malabar News
Rain-in-Kerala_2020-Oct-25
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൊവ്വാഴ്‌ച മുതൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാളെ മുതൽ മലയോര ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ചെറിയ മഴ ആരംഭിക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു. ഇടുക്കി, വയനാട് ജില്ലകളിലാണ് കനത്ത മഴക്ക് സാധ്യത. കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക, പുതുച്ചേരി, മാഹി എന്നിവിടങ്ങളിലും മഴ ലഭിക്കും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ കാറ്റ് ശക്‌തി പ്രാപിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു

കാലവർഷം ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്നും പിൻവാങ്ങിയതിനാൽ ബുധനാഴ്‌ചയോടെ തുലാമഴ ആരംഭിക്കുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

Also Read:  വാളയാര്‍ കേസ്; അമ്മയുടെ സമരം എന്തിനെന്ന് മനസിലാകുന്നില്ല; മന്ത്രി ബാലന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE