രാജ്യസഭാ തിരഞ്ഞെടുപ്പ്; തീയതി ഉടൻ തീരുമാനിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

By Trainee Reporter, Malabar News
Kerala-High-Court
Representational image
Ajwa Travels

കൊച്ചി: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമപരമായ സമയക്രമം പാലിച്ച് തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ അറിയിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പ്രഖ്യാപിച്ചതെന്നും വിജ്‌ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. നിയമ മന്ത്രാലയത്തിന്റെ ശുപാർശകൾ തങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് രേഖാമൂലം കൈമാറാൻ ഹൈക്കോടതി നിർദേശിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.

Read also: തലശ്ശേരിയിൽ സിഒടി നസീറിന് ബിജെപി പിന്തുണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE