ദുൽഖറിന്റെ ‘ഹേയ് സിനാമിക’യ്‌ക്ക് ആശംസകളുമായി രണ്‍ബീര്‍ കപൂര്‍

By Film Desk, Malabar News
Ajwa Travels

പ്രശസ്‌ത കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ഹേയ് സിനാമിക’യ്‌ക്ക് ആശംസകൾ നേർന്ന് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന് ആശംസയറിച്ചുള്ള രണ്‍ബീറിന്റെ വീഡിയോ ഇതിനോടകം വൈറലായി മാറി.

ചിത്രത്തിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്യാനിരിക്കെയാണ് ആശംസകളുമായി ബോളിവുഡ് താരം എത്തുന്നത്. ദുല്‍ഖര്‍ തന്നെയാണ് രൺബീറിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. ദുല്‍ഖറിന്റെ സിനിമകളുടെ വലിയ ആരാധകനാണ് താന്‍ എന്നും രണ്‍ബര്‍ വീഡിയോയിൽ പറയുന്നു.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

‘ഇന്ന് പുറത്തിറങ്ങുന്ന ഹേയ് സിനാമികയിലെ ഗാനത്തിനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍. ഞാന്‍ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അതിഥിക്കൊപ്പം നേരത്തെ വര്‍ക്ക് ചെയ്‌തിട്ടുണ്ട്. മികച്ച നടിയും നല്ല വ്യക്‌തിയുമാണ് അവർ. കാജലിന്റെ പ്രകടനവും ഇഷ്‌ടപ്പെട്ടു. വൈകാതെ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിന്ദ മാസ്‌റ്റര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ച്ച് 3ന് റിലീസ് ചെയ്യുന്ന ഹേയ് സിനാമികയ്‌ക്ക് ആശംസകള്‍’, രണ്‍ബീര്‍ പറഞ്ഞു.

ദുല്‍ഖറിനൊപ്പം കാജല്‍ അഗര്‍വാളും അതിഥി റാവുവും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നട ഭാഷകളിലും റിലീസ് ചെയ്യും. പ്രശസ്‌ത ഗാനരചയിതാവ് വൈരമുത്തുവിന്റെ മകനും ഗാനരചയിതാവും ആയ മധന്‍ കര്‍ക്കിയാണ് ‘ഹേയ് സിനമിക’യ്‌ക്കായി വരികൾ എഴുതിയിരിക്കുന്നത്.

Most Read: എങ്കിൽ മതത്തിന്റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ല; യോഗിക്ക് മറുപടിയുമായി മുഖ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE