പുതുവർഷത്തിലെ ആദ്യ മലയാളം റിലീസായി ‘രണ്ട്’; ജനുവരി 7ന് തിയേറ്ററുകളിൽ

By Staff Reporter, Malabar News
rand-malayalam-movie
Ajwa Travels

2022ലെ ആദ്യ മലയാളം റിലീസായി മാറാൻ ‘രണ്ട്’. ഫൈനൽസ് എന്ന സിനിമക്ക് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് സുജിത് ലാൽ സംവിധാനം ചെയുന്ന ‘രണ്ട്’ ജനുവരി 7ന് തിയേറ്ററുകളിൽ എത്തും. വിഷ്‌ണു ഉണ്ണികൃഷ്‌ണനും അന്ന രാജനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു പൊളിറ്റിക്കൽ സറ്റയർ ആയ ചിത്രം സമകാലീന രാഷ്‌ട്രീയത്തിലൂന്നിയാണ് കഥ പറയുന്നത്.

ഇർഷാദ്, കലാഭവൻ റഹ്‌മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, ജയശങ്കർ, കോബ്ര രാജേഷ്, ശ്രീലക്ഷ്‌മി, മാല പാർവതി, മറീന മൈക്കിൾ, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഛായാഗ്രഹണം-അനീഷ് ലാൽ ആർഎസ്, കഥ-തിരക്കഥ-സംഭാഷണം – ബിനുലാൽ ഉണ്ണി, എഡിറ്റിംഗ്-മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ടിനിടോം, ലൈൻ പ്രൊഡ്യൂസർ-അഭിലാഷ് വർക്കല, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം-ബിജിപാൽ.

Read Also: സില്‍വര്‍ ലൈന്‍ വിവാദങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി; തിരുവനന്തപുരത്ത് വിശദീകരണ യോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE