മദ്യ വിൽപനയിൽ വീണ്ടും റെക്കോർഡ്; ക്രിസ്‌മസിന്‌ വിറ്റത് 65 കോടിയുടെ മദ്യം

By Team Member, Malabar News
Liquor Sale
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ക്രിസ്‌മസിന്‌ റെക്കോർഡിട്ട് മദ്യവിൽപന. ക്രിസ്‌മസ്‌ തലേന്ന് മാത്രം സംസ്‌ഥാനത്ത് വിറ്റഴിഞ്ഞത് 65 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ കോടിക്കണക്കിന് രൂപയുടെ മദ്യ വിൽപനയാണ് ഇത്തവണ നടന്നത്.

10 കോടി രൂപയുടെ അധിക കച്ചവടമാണ് ഇത്തവണ സംസ്‌ഥാനത്ത് മദ്യ വിൽപനയിൽ ഉണ്ടായത്. അതേസമയം ഏറ്റവും കൂടുതൽ മദ്യം വിറ്റഴിഞ്ഞത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം പവർഹൗസ് റോഡിലുള്ള ബെവ്‌കോ ഔട്ട്ലെറ്റിലാണ് കൂടുതൽ മദ്യം വിറ്റത്.

പവർ ഹൗസിലെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ വിറ്റത് 73.54 ലക്ഷം രൂപയുടെ മദ്യമാണ്. കൂടാതെ മദ്യവിൽപനയിൽ രണ്ടാം സ്‌ഥാനത്ത് ചാലക്കുടിയും, മൂന്നാം സ്‌ഥാനത്ത് ഇരിങ്ങാലക്കുടയുമാണ്. യഥാക്രമം 70.72 ലക്ഷം രൂപയുടെയും, 63.60 ലക്ഷം രൂപയുടെയും മദ്യമാണ് ഇരു സ്‌ഥലങ്ങളിലും വിറ്റത്.

Read also: എസ്എസ്എൽസി- പ്ളസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE