ഭർതൃ പീഡനമെന്ന് ബന്ധുക്കൾ; കണ്ണൂരിൽ യുവതി ആത്‍മഹത്യ ചെയ്‌തു

By Trainee Reporter, Malabar News
A young woman committed suicide in Kannur
സൂര്യ

കണ്ണൂർ: ജില്ലയിലെ പയ്യന്നൂർ കരിവെള്ളൂരിൽ യുവതിലെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. 24 കാരിയായ സുര്യയാണ് കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർതൃ വീട്ടിലെ പീഡനം കാരണമാണ് ആത്‍മഹത്യ എന്നാണ് സൂര്യയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

സൂര്യയുടെ ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. 2021ൽ ആണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എട്ട് മാസം പ്രായമായ ഒരു മകനുണ്ട്. സംഭവത്തിൽ ഭർത്താവ് രാഗേഷിനും അമ്മക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

Most Read: കൊല്ലം മനുഷ്യക്കടത്ത്; 11 പേർക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE