കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; പട്ടാമ്പിയില്‍ പ്രത്യേക യോഗം ചേര്‍ന്നു

By Staff Reporter, Malabar News
covid-palakkad-pattambi municipality
Representational Image
Ajwa Travels

പാലക്കാട്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ ലഭിച്ച സാഹചര്യത്തിൽ പട്ടാമ്പി നഗരസഭയിൽ പ്രത്യേക യോഗം ചേര്‍ന്നു. നഗരസഭാ പരിധിയില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത്.

ഇളവുകള്‍ നടപ്പാക്കുമ്പോള്‍ കോവിഡ് വ്യാപനം കൂടാതെ പട്ടാമ്പിയെ സുരക്ഷിത മേഖലയായി തന്നെ നിലനിര്‍ത്തുന്നതിനും അതോടൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ചും യോഗം വിശദമായി ചര്‍ച്ച നടത്തി. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ വെള്ളിയാഴ്‌ച നഗരസഭാ ഓഫിസില്‍ വ്യാപാരികളുടെ യോഗം വിളിച്ചുചേര്‍ക്കുന്നുണ്ട്.

അതേസമയം നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ നഗരസഭ, പോലീസ്, സെക്‌ടറല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്‌ത പരിശോധനകള്‍ നടത്തുമെന്നും അധികൃതർ അറിയിച്ചു.

യോഗത്തിൽ നഗരസഭാ ചെയര്‍പേഴ്‌സൺ ഒ ലക്ഷ്‌മിക്കുട്ടി, വൈസ് ചെയര്‍മാന്‍ ടിപി ഷാജി, തഹസില്‍ദാര്‍ ടിപി കിഷോര്‍, നഗരസഭാ സെക്രട്ടറി ഇ നാസിം, നഗരസഭാ സ്‌ഥിരംസമിതി അധ്യക്ഷൻമാരായ കെടി റുഖിയ, പികെ കവിത, സബ് ഇന്‍സ്‌പെക്‌ടര്‍ രാജേഷ്, സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ സന്നിഹിതരായി.

Malabar News: കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE