നവാഗതനായ ആനന്ദ് കൃഷ്ണരാജ് സംവിധാനം നിർവഹിക്കുന്ന ‘ആർ ജെ മഡോണ’ യുടെ ടീസർ പുറത്തിറങ്ങി. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ‘ആർജെ മഡോണ’ അതിന്റെ ആദ്യഘട്ടം മുതൽ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണ്. ആ പ്രതീക്ഷക്ക് മങ്ങലേൽക്കാത്തതാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസർ.
നിഗൂഡതയും ആകാംക്ഷയും നിറഞ്ഞ മെയ്ക്കിങ് രീതിയാണ് സംവിധായകൻ സ്വീകരിച്ചിട്ടുള്ളത്. അത് ടീസറിലും പ്രകടമാണ്. മുൻപ് പുറത്തിറങ്ങിയ സിനിമയുടെ പോസ്റ്ററുകളും വ്യത്യസ്തത കൊണ്ട് ആസ്വാദക ശ്രദ്ധ നേടിയിരുന്നു.
ഹിച്ച്കോക്ക് എന്റർടെയിൻമെന്റ്സിന്റെ ബാനറിലാണ് ‘ആർജെ മഡോണ’ നിർമിക്കുന്നത്. അനിൽ ആന്റോ, അമലേന്ദു കെ രാജ്, ഷെർഷാ ഷെരീഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന സിനിമയുടെ വാർത്താ പ്രചാരണം നിർവഹിക്കുന്നത് പി ശിവപ്രസാദാണ്. ചിത്രത്തിലെ മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം.
Most Read: 1600 വർഷം പഴക്കമുള്ള ആലിംഗന ബദ്ധരായ സ്ത്രീയും പുരുഷനും; പ്രണയത്തിന് 6000 വർഷം പഴക്കം